പണ്ഡിതന്മാര്‍ സമൂഹത്തിന്റെ കാവലാള്‍: സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍

Apr 13, 2026 - 12:21
പണ്ഡിതന്മാര്‍ സമൂഹത്തിന്റെ കാവലാള്‍: സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍

ദേളി: വര്‍ദ്ദിച്ച് വരുന്ന സാമൂഹ്യ തിന്മകള്‍ക്കെതിരെ മഹല്ല് തലങ്ങളിലും പൊതു വേദികളിലും ബോധവല്‍ക്കരണം നടത്തുന്ന കാവലാളാണ് പണ്ഡിതന്മാര്‍ എന്ന് ജാമിഅ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ പറഞ്ഞു. ദേളി ജാമിഅ സഅദിയ്യയില്‍ നടന്ന ഫാതിഹതുന്നൂര്‍ സഅദിയ്യ ശരീഅത്ത് കോളേജ് ക്ലാസ് ആരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറയെ വഴിതെറ്റിക്കുന്ന സോഷ്യല്‍ മീഡിയയുടെ അതിക്രമവും നാടിന്റെ സമാനാന്തരീക്ഷം തകര്‍ക്കുകയാണ്. മദ്യവും മയക്ക് മരുന്നും ഏറ്റവും വലിയ വിപത്താണ് ഇന്ന് മാതാവെന്നോ പിതാവെന്നോ മക്കളെന്നോ പരിഗണന ഇല്ലാതെ പരസ്പരം വെട്ടിക്കൊല്ലുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇവിടെ ബാധ്യത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ പണ്ഡിതന്മാര്‍ കരുത്താര്‍ജ്ജിക്കണമെന്ന് കുമ്പോല്‍ തങ്ങള്‍ പറഞ്ഞു. പ്രിന്‍സിപ്പള്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. വൈസ് പ്രിന്‍സിപ്പാള്‍ കെ കെ ഹുസൈന്‍ ബാഖവി ആമുഖ പ്രഭാഷണം നടത്തി. മുഹമ്മദ് സ്വാലിഹ് സഅദി, ഉബൈദുല്ലാഹി സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, ലത്വീഫ് സഅദി കൊട്ടില, അലി അസ്ഖര്‍ ബാഖവി, അശ്ഫാക് മിസ്ബാഹി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്ല ഫൈസി മൊഗ്രാല്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, അബ്ദുല്ല സഅദി ചിയ്യൂര്‍, ഇസ്ഹാഖ് ഫൈസി ശിറിയ, അബ്ദുല്‍ അസീസ് സഅദി, മഹ്‌മൂദ് നിസാമി കൊല്‍കത്ത, ഇബ്രാഹീം സഅദി വിട്ട്‌ള, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഹമീദ് സഅദി കക്കിഞ്ച പ്രസംഗിച്ചു. കെ പി ഹുസൈന്‍ സഅദി കെസി റോഡ് സ്വാഗതവും സൈഫുദ്ദീന്‍ സഅദി നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0