വോട്ടർമാർക്ക് പോളിങ് ബൂത്തുകളിലേക്ക് ഉബർ ഇന്ത്യയുടെ സൗജന്യ സേവനം
തിരുവനന്തപുരം: സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസുമായി സഹകരിച്ച് വോട്ടർമാർക്ക് വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിലേക്ക് സൗജന്യ യാത്രയൊരുക്കി ഉബർ ഇന്ത്യ. ഉബർ ആപ്പിലെ കാർ, ഓട്ടോ എന്നീ വിഭാഗങ്ങളിൽ സൗജന്യ സേവനം ലഭ്യമാകും. യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം വോട്ടിങ് ശതമാനം കുറയാതിരിക്കാനും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് സേവനം. വോട്ടർമാർ കയറുന്ന സ്ഥലത്തു നിന്ന് രണ്ട് കിലോമീറ്റർ വരെയുള്ള യാത്രകളാണ് സൗജന്യം. രണ്ട് കിലോമീറ്ററിന് ശേഷമുള്ള യാത്രയ്ക്ക് ഉബർ നിശ്ചയിച്ചിട്ടുള്ള തുക നൽകണം. ബുക്കിങ്ങിനായി ഉബർ ആപ്പിൽ ‘Travel to your polling booth for free’ എന്ന ഓപ്ഷൻ ഉപയോഗിക്കാം. എല്ലാ പോളിങ് ബൂത്തുകളുടെയും ലൊക്കേഷനുകൾ ആപ്പിലുണ്ട്. പോളിങ് ബൂത്തുകളിൽ നിന്ന് തിരിച്ച് വീട്ടിലേക്കും സൗജന്യമായി മടങ്ങാം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0