വോട്ടർപ്പട്ടികയിലെ പേരു വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാം

Apr 5, 2026 - 11:55
വോട്ടർപ്പട്ടികയിലെ പേരു വിവരങ്ങൾ ഓൺലൈനായി പരിശോധിക്കാം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർപ്പട്ടികയിൽ പേരു വിവരങ്ങൾ ഓൺലൈനായി പരിശോധന നടത്താം. https://electoralsearch.eci.gov.in/ എന്ന പേജിൽ പ്രവേശിച്ചോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ecinet എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ മൂന്ന് രീതിയിൽ പരിശോധന നടത്താൻ സാധിക്കും. ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പി ഡി എഫ് ആയി ഡൗൺലോഡ് ചെയ്ത് പേര് പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. https://voters.eci.gov.in/downloaderoll?stateCode=S11 പ്രവേശിച്ച് നിർദേശിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയാലും വിവരങ്ങൾ ലഭ്യമാകും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0