കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിന് മാതൃ സഹോദരിയുടെ വീട് യുവാവ് തീയിട്ട് നശിപ്പിച്ചു 

Apr 2, 2026 - 15:14
കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിന് മാതൃ സഹോദരിയുടെ വീട് യുവാവ് തീയിട്ട് നശിപ്പിച്ചു 

തിരുവനന്തപുരം: കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതില്‍ മാതൃ സഹോദരിയുടെ വീടിന് യുവാവ് തീയിട്ട് നശിപ്പിച്ചതായി പരാതി. തിരുവനന്തപുരം കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളുടെ വീടിനാണ് തീയിട്ടത്. സഹോദരി പുത്രനായ യുവാവ് പണം ആവശ്യപ്പെട്ട് വീടിന് മുന്നിലെത്തി ബഹളം വെക്കുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഈ വിവരം പോലീസിനെ അറിയിക്കുകയും പോലീസെത്തി യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷം രാത്രി യുവാവ് വീട്ടിലെത്തി തീയിടുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0