അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതോടെ കുപ്പി സോഡക്കും സോഫ്റ്റ് ഡ്രിങ്ക്സിനും വില വർധിച്ചേക്കും

Apr 1, 2026 - 14:59
Apr 1, 2026 - 15:01
അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതോടെ കുപ്പി സോഡക്കും സോഫ്റ്റ് ഡ്രിങ്ക്സിനും വില വർധിച്ചേക്കും

കാസർകോട്: സോഡയും സോഫ്റ്റ് ഡ്രിങ്ക്സും ഉൽപ്പാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിലയിൽ വന്ന വർധനവ് കാരണം കുപ്പിസോഡകൾക്കും സോഫ്റ്റ് ഡ്രിങ്ക്സിനും വില വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് സോഡ ആൻ്റ് സോഫ്റ്റ് ഡ്രിങ്ക്സ് കേരള ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉൽപ്പാദന ചെലവ് കൂടിയത് കാരണം മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യത്തിൽ ഏപ്രിൽ മാസം മുതൽ ഒരു പെട്ടി സോഡയ്ക്ക് 140 രൂപയും സോഫ്റ്റ് ഡ്രിങ്ക്സിന് ഒരു പെട്ടിക്ക് 220 രൂപയും വർദ്ധിപ്പിക്കാനാണ് തീരുമാനം. ഇത് കാരണം ചില്ലറ വിൽപ്പന സോഡയ്ക്ക് 10 രൂപയും സോഫ്റ്റ് ഡ്രിങ്ക്സിന് 15 രൂപയുമായിരിക്കും വിലയെന്നും ഭാരവാഹികൾ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0