വാഹനപരിശോധനക്കിടെ പതിനാറുകാരൻ ഓടിച്ച സ്കൂട്ടർ പോലീസ് പിടികൂടി
ആദൂർ: പതിനാറുകാരൻ ഓടിച്ച സ്കൂട്ടർ പോലീസ് വാഹനപരിശോധനക്കിടെ പിടികൂടി. ഇന്നലെ വൈകിട്ട് നെട്ടണിഗെ കുഴപ്പപാറയിൽ ആദൂർ എസ്.ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. സുള്ള്യപ്പദവ് ഭാഗത്ത് നിന്ന് നെട്ടണിഗെ ഭാഗത്തേക്ക് പോവുകയായിരുന്നു സ്കൂട്ടർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സ്കൂട്ടർ ഓടിച്ചയാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. തുടർന്നുണ്ടായ അന്വേഷണത്തിൽ അമ്മാവനായ നെട്ടണിഗെ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.
What's Your Reaction?
Like
1
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0