സഅദിയ്യ ലോ കോളേജ്; 'ലെഗാലിസ്' ലീഗല്‍ കരിയര്‍ സെമിനാര്‍ വ്യാഴാഴ്ച

Mar 31, 2026 - 11:28
സഅദിയ്യ ലോ കോളേജ്; 'ലെഗാലിസ്' ലീഗല്‍ കരിയര്‍ സെമിനാര്‍ വ്യാഴാഴ്ച

കാസര്‍ഗോഡ്: സഅദിയ്യ ലോ കോളേജ് സംഘടിപ്പിക്കുന്ന 'ലെഗാലിസ്' ലീഗല്‍ കരിയര്‍ സെമിനാര്‍ 2026 ഏപ്രില്‍ 02 വ്യാഴം രാവിലെ 9.30 മുതല്‍ 12.30 വരെ കാസര്‍കോട് സിറ്റി ടവര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. എ. പി. അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം സെമിനാർ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് അസി. പ്രൊഫസര്‍ ഡോ. അനീസ് പി. കെ. കരിയര്‍ ഗൈഡന്‍സ് സെഷന് നേതൃത്യം നല്‍കും. പ്രമുഖ നിയമ വിദ്യാഭ്യാസ പ്രവര്‍ത്തകനും ഇന്‍ഫ്‌ളുവന്‍സറുമായ അഡ്വ. നവനീത് പവിത്രന്‍ മുഖ്യാതിഥിയായിരിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0