അപ്രതീക്ഷിത മഴ; ബദിയടുക്കയിൽ അടയ്ക്കയും റബ്ബറും നാശം വിതച്ചു
ബദിയടുക്ക: ഇന്ന് പുലർച്ചെ ഇടിമിന്നലോടു കൂടി ബദിയടുക്കയിലും പരിസരങ്ങളിലും അപ്രതീക്ഷിതമായി മഴ പെയ്‌തതോടെ ഉണങ്ങാനിട്ട അടയ്ക്ക, റബ്ബർ, കൊപ്ര തുടങ്ങിയവ നാശം വിതച്ചു. ഇത് കർഷകരെ ദുരിതത്തിലാക്കി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ബദിയടുക്കയിലും പരിസരങ്ങളിലും മണിക്കൂറോളം മഴയും ഇടിയുമുണ്ടായത്. കടുത്ത ചൂടിനിടെ ഉണ്ടായ മഴ നാട്ടുകാർക്ക് ആശ്വാസം പകർന്നെങ്കിലും വൈദ്യുതി മുടക്കവും പ്രയാസത്തിലാഴ്ത്തിയിരിക്കുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0