കെ സുധാകരന്റെ സ്ഥാനത്തേക്ക് സണ്ണി ജോസഫ്

ന്യൂ ഡല്‍ഹി: കെ പി സി സി യുടെ പുതിയ അധ്യക്ഷനായി കെ സുധാകരന്റെ സ്ഥാനത്തേക്ക് സണ്ണി ജോസഫിനെ തെരെഞ്ഞെടുത്തു. അടൂര്‍ പ്രകാശാണ് യുഡിഎഫിന്റെ കണ്‍വീനര്‍. 'സണ്ണി ജോസഫ് നല്ല നേതാവാണെന്നും പാര്‍ട്ടിയെ നയിക്കാന്‍ കഴിയുന്ന ആളാണെന്നും' പ്രതിപക്ഷ നേതാവ് വി ടി സതീശന്‍ അഭിപ്രായപ്പെട്ടു. മുന്‍ അധ്യക്ഷന്‍ കെ സുധാകരനെ സ്ഥിരം ക്ഷണിതാവായും തെരെഞ്ഞെടുത്തു. പി സി വിഷ്ണുനാഥ്, എ പി അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ വര്‍ക്കിങ് പ്രെസിഡന്റുമാരായും തെരെഞ്ഞെടുത്തു.
What's Your Reaction?






