മോഹൻലാൽ– മുഖ്യമന്ത്രി അഭിമുഖം 'ഇരുവർ'; സർക്കാർ ചിലവിട്ടത് 11,21,000 രൂപ

Mar 24, 2026 - 12:48
മോഹൻലാൽ– മുഖ്യമന്ത്രി അഭിമുഖം 'ഇരുവർ'; സർക്കാർ ചിലവിട്ടത് 11,21,000 രൂപ

തിരുവനന്തപുരം: കണ്ടും മിണ്ടിയും ഇരുവർ എന്ന പേരിൽ മോഹൻലാൽ– മുഖ്യമന്ത്രി അഭിമുഖത്തിനായി സർക്കാർ ചിലവിട്ടത് 11,21,000 രൂപ. വിവരാവകാശ മറുപടിയിലാണ് കണക്ക് പരസ്യമാക്കിയത്. അഭിമുഖത്തത്തിനായി മറ്റു സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം. അഭിമുഖത്തിന്റെ ടീസറും ഏറെ ചർച്ചയായിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടിയുമായി മോഹൻലാൽ ഇത്തരത്തിൽ അഭിമുഖം നടത്തിയിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഹൻലാൽ– മുഖ്യമന്ത്രി അഭിമുഖത്തിന് പിന്നിൽ പ്രവർത്തിച്ചത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0