പണ്ഡിതന്‍മാർ സേവന രംഗത്ത് കർമ്മനിരതരാവുക: യൂസുഫ് സഖാഫി ആദൂർ

Mar 24, 2026 - 10:45
പണ്ഡിതന്‍മാർ സേവന രംഗത്ത് കർമ്മനിരതരാവുക: യൂസുഫ് സഖാഫി ആദൂർ

മുള്ളേരിയ: പരിശുദ്ധ ഇസ്ലാമിന്റെ യഥാര്‍ത്ഥ ആശയങ്ങൾ ജനങ്ങളിലേക്ക് പകർന്നു നൽകുന്നതിൽ പണ്ഡിതന്‍മാർ സേവന രംഗത്ത് കർമ്മനിരതരാകണമെന്ന് യൂസുഫ് സഖാഫി ആദൂർ പറഞ്ഞു. കേരളത്തിലെയും കർണാടകയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള  ശിഷ്യന്മാർ സംബന്ധിച്ച പണ്ഡിത ദർസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദൂർ റഹ്മത്ത് നഗർ ജലാലിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഇഹ്യാഉസ്സുന്നയുടെ ജനറൽ ബോഡി യോഗവും നടന്നു. പുതിയ ഭാരവാഹികൾ: അബ്ദുൽ റഹ്മാൻ സഅദി കൊറ്റുമ്പ (പ്രസിഡന്റ്). സുബൈർ സഅദി പൂത്തപ്പലം (ജനറൽ സെക്രട്ടറി). റഫീഖ് സഖാഫി കുറ്റിക്കോല്‍ (ഫൈനാൻസ് സെക്രട്ടറി). ജലീൽ സഖാഫി ബന്തിയോട്,  ഹല്ലാജ സഖാഫി റഹ്മത്ത് നഗർ, (വൈ :പ്രസി). ബഷീര്‍ സഖാഫി പരപ്പ, ശരീഫ് ഹാഷിമി തലേക്കുന്ന് (ജോ:സെക്ര). ഉമർ സഖാഫി മയ്യളം (മീഡിയ സെക്രട്ടറി). ഹസൈനാർ മിസ്ബാഹി പരപ്പ അധ്യക്ഷത വഹിച്ചു. ജമാലുദ്ദീൻ സഖാഫി ആദൂർ ഉദ്ഘാടനം ചെയ്തു. ഷാഫി സഖാഫി കൊക്കട, നൂറുദ്ദീന്‍ സുഹ് രി പഞ്ച, അബ്ദുൽ റഹ്മാൻ സഅദി കൊറ്റുമ്പ, ഹാരിസ് ഹിമമി സഖാഫി പരപ്പ തുടങ്ങിയവർ സംസാരിച്ചു. ഇസ്മായിൽ ബദവി പടുപ്പ് സ്വാഗതവും സുബൈർ സഅദി പൂത്തപ്പലം നന്ദിയും പറഞ്ഞു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0