തൃക്കരിപ്പൂരിൽ സന്ദീപ് വാരിയർ: വിജയ പ്രതീക്ഷയിൽ കോൺഗ്രസ്
കാസർകോട്: ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനിടയിൽ ജില്ലയിൽ കോൺഗ്രസിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തൃക്കരിപ്പൂരിൽ മത്സരത്തിനിറങ്ങുന്ന സന്ദീപ് വാരിയരുടെ വരവ് അപ്രതീക്ഷിതമായിരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി വീണ്ടും യോഗം ചേർന്നതോടെയാണ് ചിത്രം വ്യക്തമായത്. രണ്ടാം ഘട്ടത്തിലുൾപ്പെട്ട മറ്റു മണ്ഡലങ്ങളിൽ സന്ദീപിന് നൽകാൻ സീറ്റില്ലാതെ വന്നപ്പോഴാണ് ഒടുവിൽ തൃക്കരിപ്പൂർ നൽകിയത്. ഇടതിന്റെ കുത്തക മണ്ഡലമായി അറിയപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ രാജ്‌മോഹൻ ഉണ്ണിത്താന് 10448 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചത് യുഡിഎഫിന് പ്രതീക്ഷ നൽകുന്നു. സ്ഥാനാർഥിത്വം ആഗ്രഹിച്ച നേതാക്കൾ സന്ദീപിനെ സ്ഥാനാർഥിയാക്കിയതിനെതിരെ ആദ്യം പ്രതിഷേധം ഉയർത്തിയെങ്കിലും പിന്നീട് പിന്തുണക്കുകയായിരുന്നു. മണ്ഡലത്തിലെത്തിയ സന്ദീപിന് ആവേശോജ്വല സ്വീകരണമാണ് തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ ലഭിച്ചത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0