‌ഡൽഹിയിലെ പാലം റെസിഡൻഷ്യൽ മേഖലയിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറു പേർക്ക് ദാരുണാന്ത്യം

Mar 18, 2026 - 12:29
Mar 18, 2026 - 12:30
‌ഡൽഹിയിലെ പാലം റെസിഡൻഷ്യൽ മേഖലയിൽ വൻ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ആറു പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽ​ഹിയിലെ പാലം റെസിഡെൻഷ്യൽ മേഖലയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാലം റെസിഡെൻഷ്യൽ കോളനിയിലെ നാല് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇന്ന് രാവിലെ ഏഴരയോടെയാണ് തീപിടിത്തമുണ്ടായത്. മുപ്പതോളം അ​ഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് സർക്കാർ ഉത്തരവിട്ടു. മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തീപിടിത്തത്തിന് പിന്നാലെ സ്വയരക്ഷാർത്ഥം കെട്ടിടത്തിൽ നിന്നും ചാടിയ രണ്ട് പേർ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0