മൊഗ്രാൽ ഗവ:സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ ആൾമാറാട്ടം; 20 കാരൻ അറസ്റ്റിൽ

Mar 17, 2026 - 10:36
മൊഗ്രാൽ ഗവ:സ്കൂളിൽ പ്ലസ്ടു പരീക്ഷയിൽ ആൾമാറാട്ടം; 20 കാരൻ അറസ്റ്റിൽ

കാസർകോട്: മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ആൾമാറാട്ടം നടത്തി പ്ലസ്ടു പരീക്ഷയെഴുതിയതായി പരാതി. പ്രിൻസിപ്പൽ വി. എസ് ബിന്ദുവിന്റെ പരാതിയെ തുടർന്ന് ആൾമാറാട്ടം നടത്തിയ ബംഗ്ലാവം അഡ്വത്തടുക്കയിലെ മുഹമ്മദ് മുഷ്താഖിനെ (20) കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയിലാണ് ആൾമാറാട്ടം നടത്തിയത്. പരീക്ഷയെഴുതേണ്ടിയിരുന്ന കുട്ടിയുടെ അറിവോടെ ആൾമാറാട്ടം നടത്തിയെന്നാണ് പോലീസ് രജിസ്റ്റർ ചെയ്ത കേസ്. സംഭവത്തിൽ പ്ലസ്ടു വിദ്യാർത്ഥിക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 1
Sad Sad 1
Wow Wow 1