സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷം; പകുതിയോളം ഹോട്ടലുകള്‍ അടച്ചിട്ടു
തിരുവനന്തപുരം: അമേരിക്കയും ഇസ്രായേലും സംയുക്തമായി തുടങ്ങി വെച്ച യുദ്ധത്തിന് പിന്നാലെ സംസ്ഥാനത്ത് കടുത്ത പാചകവാതക പ്രതിസന്ധി രൂക്ഷമായി. സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകളാണ് അടച്ചിട്ടത്. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ വിറകടപ്പുകളാണ് നിലവിലെ ആശ്രയം. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണക്കപ്പൽ കൂടി ഇന്ന് ഇന്ത്യയിൽ എത്തുമെന്നും ഇത് പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നുമാണ് വിലയിരുത്തത്തപ്പെടുന്നത്. ഹോട്ടലുകൾ, തട്ടുകട, ഹോസ്റ്റൽ മെസ്സ്, കാന്റീനുകൾ പലതും അടച്ചുപൂട്ടുകയും ചിലത് മെനു വെട്ടിക്കുറയ്ക്കുകയും വില വർദ്ധിപ്പിക്കുകയും ചെയ്‌തു. സംസ്ഥാനത്ത് ഗാർഹിക സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. നിലവിൽ ഗാർഹികാവശ്യത്തിനുള്ള എൽ പി ജിയ്ക്ക് പ്രതിസന്ധിയില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. രാജ്യത്ത് വാണിജ്യ പാചകവാതകത്തിനാണ് പ്രതിസന്ധി തുടരുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0