പതാക ഉയര്‍ന്നു; റമളാന്‍ 25ാം രാവില്‍ സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന്

Mar 14, 2026 - 11:25
പതാക ഉയര്‍ന്നു; റമളാന്‍ 25ാം രാവില്‍ സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന്

ദേളി: വിശുദ്ധ റമളാനിലെ ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കുന്ന 25 )- രാവില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ മഖ്ബറ സിയാറത്തോടെ തുടക്കമായി. പ്രാര്‍ത്ഥനാ സമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവവും ട്രഷറര്‍ അഹ്‌മദലി ബെണ്ടിച്ചാലും ചേര്‍ന്ന് പതാക ഉയര്‍ത്തി. സ്‌കൂള്‍ കാമ്പസില്‍ നടന്ന സഅദയ്യ സ്റ്റാഫ് ഇഫ്താര്‍ സംഗമം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഹനീഫ് അനിസിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ല ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ദേശീയ സെക്രട്ടറി സി എന്‍ ജാഫര്‍ സ്വാദിഖ് പ്രഭാഷണം നടത്തി. സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി ആദൂര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.

ഇന്ന് രാവിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വനിത വിജ്ഞാന സദസ്സ് സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ സഅദിയ്യ സെക്രട്ടറി കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തും. സയ്യിദ് ഇസ്മാഈല്‍ സഅദി അല്‍ അഹ്ദല്‍ ആദൂര്‍ പ്രാര്‍ത്ഥനക്ക നേതൃത്വം നല്‍കും. കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി ആമുഖ പ്രഭാഷണം നടത്തും.
ഉച്ചക്ക് 1.30ന് വിടപറഞ്ഞ സ്ഥാപന സാരഥികള്‍ക്കും സഹകാരികള്‍ക്കുമുള്ള ഖത്മുല്‍ ഖുര്‍ആന്‍ മജ്ലിസിന് സയ്യിദ് ഹിബതുല്ല അഹസനി അല്‍മശ്ഹൂര്‍ നേതൃത്വം നല്‍കും. വൈകുന്നേരം 4.30ന് ജലാലിയ്യ ദിക്റ് ഹല്‍ഖ ആരംഭിക്കും. സയ്യിദ് മുഹമ്മദ് അഷ്റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തും.

5.30ന് പ്രാരംഭ സമ്മേളനം ആരംഭിക്കും. സഅദിയ്യ ജനറല്‍ സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് സ്വാഗതമാശംസിക്കും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥന നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കേരള മിസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ പ്രസംഗിക്കും. തുടര്‍ന്ന തൗബ മജ്ലിസും സമൂഹ നോമ്പ് തുറയും നടക്കും. മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. മഗ്രിബ് നിസ്‌കാരാനന്തരം അവ്വബീന്‍, തസ്ബീഹ്, തറാവീഹ് വിത്റ് നിസ്‌കാരങ്ങള്‍ നടക്കും.

രാത്രി 10 മണിക്ക് നടക്കുന്ന സമാപന പ്രാര്‍ത്ഥന സമ്മേളനത്തില്‍ സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി ആദൂര്‍ ആമുഖ പ്രഭാഷണം നടത്തും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പ്രസംഗിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് കെ പി എസ് തങ്ങള്‍ ബേക്കല്‍, സയ്യിദ് യുപി എസ് തങ്ങള്‍, സയ്യിദ് ഇര്‍ഫാന്‍ തങ്ങള്‍ ചട്ടഞ്ചാല്‍, കല്ലട്ര മാഹിന്‍ ഹാജി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ലത്വീഫ് സഅദി കൊട്ടില, മൂസല്‍ മദനി തലക്കി, സുലൈമാന്‍ കരിവെള്ളൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, സിദ്ദീഖ് സഖാഫി ആവളം, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ റഹ്‌മാന്‍ അഹസനി, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, റഈസ് മുഈനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, ഡോ. ഹെമിന്‍, ഡോ. കബീര്‍, അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ്, കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശരീഫ് സഅദി മാവിലാടം, അഹ്‌മദ് അലി ബെണ്ടിച്ചാല്‍, ഇബ്രാഹിം സഅദി വിട്ടല്‍, ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി, ഹാഫിള് അഹ്‌മദ് സഅദി, ശറഫുദ്ദീന്‍ സഅദി, അബ്ദുല്‍ ഖാദിര്‍ ഹാജി രിഫാഈ, സിപി അബ്ദുല്ല ഹാജി ചെരുമ്പ, അഷ്റഫ് കരിപ്പൊടി സംബന്ധിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0