വെള്ളാപ്പള്ളി നടേശനെ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി

Mar 12, 2026 - 12:40
Mar 12, 2026 - 12:42
വെള്ളാപ്പള്ളി നടേശനെ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി

കൊച്ചി: എസ് എൻ ഡി പി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഉത്തരവിന് പിന്നാലെ എസ് എൻ ഡി പി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നു വെള്ളാപ്പള്ളി നടേശനെ മാറ്റി. എസ് എൻ ഡി പി യോഗം ഡയറക്‌ടർമാരേയും അയോഗ്യരാക്കി. കണക്കുകൾ ഹാജരാക്കാത്ത കാരണത്താൽ വിമതവിഭാഗം നൽകിയ ഹർജിയിലാണ് ഉത്തരവ്. എം കെ സാനുമാസ്റ്റർ അടക്കമുള്ളവർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്. മൂന്നുവർഷമായി ഓഡിറ്റ് അക്കൗണ്ട് ഹാജരാക്കാത്തതും കമ്പനി ആക്‌ട് പ്രകാരം നടപടി പൂർത്തീകരിക്കാത്തതുമാണ് തിരിച്ചടിയായത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0