കേരള മുസ്ലിം ജമാഅത്ത്; യുനൈറ്റഡ് ഫാര്‍മേഴ്‌സ് ഫോറം ജില്ലാ സമതി രൂപവല്‍ക്കരിച്ചു

Mar 12, 2026 - 10:54
കേരള മുസ്ലിം ജമാഅത്ത്; യുനൈറ്റഡ് ഫാര്‍മേഴ്‌സ് ഫോറം ജില്ലാ സമതി രൂപവല്‍ക്കരിച്ചു

കാസര്‍കോട്: കേരള മുസ്ലിം ജമാഅത്ത് കര്‍ഷകര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനും കാര്‍ഷിക മേഖലയില്‍ കൂടുതല്‍ തല്‍പ്പരരാകുന്നതിനും ജില്ലയിലെ കര്‍ഷകരെ ഏകോപിപ്പിക്കുന്നതിനുള്ള യുനൈറ്റഡ് ഫാര്‍മേഴ്‌സ് ഫോറം കാസര്‍കോട് ജില്ലാ കമ്മറ്റി നിലവില്‍ വന്നു. ജില്ലാ രൂപീകരണ സംഗമം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ യു.എഫ്.എഫ്. സംസ്ഥാന സമതി ചെയര്‍മാന്‍ ഹൈദറോസ് ഹാജി എറണാകുളം ഉദ്‌ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം.പി. മുഹമ്മദ് മണ്ണംകുഴി, ഇ.കെ. റഹമാന്‍ പടന്നക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലാ സമതി ഭാരവാഹികളായി യൂസുഫ് ഹാജി കൊട്ട്യാടി (ചെയര്‍മാന്‍), ഇ.കെ. റഹമാന്‍ പടന്നക്കാട് (കണ്‍വീനര്‍), അശ്‌റഫ് കരിപ്പൊടി (കോഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലയിലെ 9 സോണുകളിലേക്കുള്ള കണ്‍വീനര്‍മാരെ നിശ്ചയിച്ചു. അഷ്‌റഫ് കരിപ്പൊടി സ്വാഗതവും ഇ കെ റഹ്‌മാന്‍ പടന്നക്കാട് നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0