പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാന് പിന്തുണയുമായി ഉത്തര കൊറിയ
പ്യോങ്‌യാങ്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാന് പിന്തുണയുമായി ഉത്തര കൊറിയ. ഇറാനെതിരെ യു എസും ഇസ്‌റാഈലും നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും അപലപനീയമാണെന്നും ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇറാനെതിരായ ആക്രമണത്തിലൂടെ സമാധാനത്തിന്റെയും സുരക്ഷയുടെയും അടിത്തറ ഇളക്കുകയും അന്താരാഷ്ട്ര തലത്തില്‍ അസ്ഥിരത വര്‍ധിപ്പിക്കുകയുമാണ് യു എസും ഇസ്‌റാഈലും ചെയ്യുന്നത്. ഒരു രാജ്യത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയെയും പ്രാദേശിക അഖണ്ഡതയെയും തകര്‍ക്കുന്ന ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നു. ലോകം മുഴുവന്‍ ഇതിനെ തള്ളിക്കളയണമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. മുജ്തബ ഖാംനഈയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്ത ഇറാന്റെ തീരുമാനത്തെ രാജ്യം ബഹുമാനിക്കുന്നുവെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ റിപോര്‍ട്ട് ചെയ്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0