പാചക വാതകം കിട്ടാത്തായതോടെ അടച്ചുപൂട്ടാനൊരുങ്ങി ഹോട്ടലുകൾ 

Mar 10, 2026 - 12:09
പാചക വാതകം കിട്ടാത്തായതോടെ അടച്ചുപൂട്ടാനൊരുങ്ങി ഹോട്ടലുകൾ 

മുംബൈ: വാണിജ്യ എൽ പി ജി വിതരണത്തിലുണ്ടായ തടസ്സത്തെത്തുടർന്ന് പ്രതിസന്ധിയിലായി ഹോട്ടലുകളും റെസ്റ്റോറന്റുകളും. മുംബൈ നഗരത്തിലെ 20 ശതമാനത്തോളം ഹോട്ടലുകൾ ഇതിനോടകം അടച്ചുപൂട്ടിയതായും വരും ദിവസങ്ങളിലും വിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ നഗരത്തിലെ പകുതിയോളം ഹോട്ടലുകൾ പൂട്ടേണ്ടി വരുമെന്നും ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ സമ്മർദ്ദമാണ് വാണിജ്യ സിലിണ്ടറുകളുടെ ലഭ്യതയെ ബാധിച്ചത്. വിതരണം കുറഞ്ഞതോടെ നഗരത്തിലെ പല റെസ്റ്റോറൻ്റുകളും മെനുവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ സിലിണ്ടറുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ചെറുകിട ഭക്ഷണശാലകളെയും ഈ പ്രതിസന്ധി രൂക്ഷമാക്കി. എൽ പി ജി വിതരണം സാധാരണ നിലയിലാക്കാൻ അധികൃതർ ശ്രമങ്ങൾ ആരംഭിച്ചതായാണ് വിവരം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0