ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്നും
കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം ഈ മാസം പത്തിന് പുലര്‍ച്ചെ 1.05ന് പുറപ്പെടും. ആദ്യ വിമാനമായ ഐ എക്സ് 3011ലെ ഹാജിമാര്‍ ഒമ്പതിന് രാവിലെ ഒമ്പതിന് റിപോര്‍ട്ട് ചെയ്യണം. രണ്ടാമത്തെ വിമാനമായ ഐ എക്സ് 3031ല്‍ യാത്ര ചെയ്യേണ്ട ഹജ്ജ് തീര്‍ഥാടകര്‍ ഉച്ചക്ക് ശേഷം മൂന്നിനും റിപോര്‍ട്ട് ചെയ്യണം. ഹാജിമാര്‍ ലഗേജുമായി കോഴിക്കോട് വിമാനത്താവളത്തിലെ പില്ലര്‍ നമ്പര്‍ അഞ്ചിന് സമീപമാണ് റിപോര്‍ട്ട് ചെയ്യേണ്ടത്. ഓരോ വിമാനത്തിലും യാത്രയാകുന്ന സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടര്‍മാര്‍ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാജിമാരെ നേരിട്ട് അറിയിക്കും.
ഈ മാസം 22നാണ് കരിപ്പൂരില്‍ നിന്നുള്ള അവസാന ഹജ്ജ് വിമാനം. 31 വിമാനങ്ങളിലായി 5,361 തീര്‍ഥാടകരാണ് കരിപ്പൂര്‍ വിമാനത്താവളം മുഖേന യാത്ര പുറപ്പെടുന്നത്. കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രം വഴി പുറപ്പെടുന്ന ഹാജിമാരുടെ ആദ്യ വിമാനം ഈ മാസം 11ന് രാവിലെ നാലിന് പുറപ്പെടും. കേരളത്തില്‍ നിന്ന് 4,825, കര്‍ണാടകയില്‍ നിന്ന് 73, മാഹിയില്‍ നിന്ന് 31 പേരുള്‍പ്പെടെ 4,929 ഹജ്ജ് തീര്‍ഥാടകരാണ് കണ്ണൂരില്‍ നിന്ന് യാത്രയാകുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0