നിയമസഭാ തിരഞ്ഞെടുപ്പ്: മഞ്ചേശ്വരത്ത് കെ ആർ ജയാനന്ദ എൽഡിഎഫ് സ്ഥാനാർത്ഥി
കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ആർ ജയാനന്ദയെ തീരുമാനിച്ചു. സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സംസ്ഥാന കമ്മിറ്റി മഞ്ചേശ്വരത്തെ സാഹചര്യം ചർച്ച ചെയ്യാൻ ജില്ലാ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നേരത്തെ മഞ്ചേശ്വരം മണ്ഡലത്തിൽ ഷാനവാസ് പാദുരിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു. എന്നാൽ ഷാനവാസ് സ്ഥാനാർത്ഥിയായാൽ അത് ബിജെപിക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ മാറ്റിയതതെന്നാണ് വിവരം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0