ഒരു രൂപാ നോട്ടുമായെത്തിയാൽ ഷൂ ഓഫർ; സംഘർഷത്തിന് പിന്നാലെ ലാത്തിവീശി പോലീസ്

Mar 8, 2026 - 12:36
ഒരു രൂപാ നോട്ടുമായെത്തിയാൽ ഷൂ ഓഫർ; സംഘർഷത്തിന് പിന്നാലെ ലാത്തിവീശി പോലീസ്

കോഴിക്കോട്: പഴയ ഒരു രൂപാ നോട്ടുമായി വരുന്ന ആദ്യത്തെ നൂറുപേർക്ക് ഷു സമ്മാനമായി ഓഫർ വാഗ്ദാനം ചെയ്തതിന് പിന്നാലെ ചെരിപ്പ് കടയ്ക്ക് മുന്നിൽ വൻ സംഘർഷം. കോഴിക്കോട് മാനാഞ്ചിറയിലെ 'ട്രെൻഡ് ഫാക്ടറി' എന്ന കടയിലാണ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഓഫർ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ വഴി ഓഫർ വൈറലായതോടെ സമ്മാനം ലഭിക്കാൻ ഉദ്ഘാടന ദിവസമായ ഇന്ന് രാവിലെ മുതൽ നിരവധിയാളുകൾ കടയുടെ പരിസരത്ത് ഒരു രൂപയുടെ നോട്ടുമായി എത്തിയതാണ് തിക്കിനും തിരക്കിനും ഇടയാക്കിയത്. രാവിലെ പത്തുമണിക്ക് എത്തണമെന്നായിരുന്നു ഓഫറിൽ പറഞ്ഞിരുന്നതെങ്കിലും പുലർച്ചെ രണ്ടുമണിയോടെ തന്നെ ആളുകളെത്തിത്തുടങ്ങി. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെവന്നതോടെ ഉടമകൾ പോലീസിൽ വിവരം അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തുകയും തിക്കും തിരക്കും ഒഴിവാക്കാനായി ലാത്തിച്ചാർജ് നടത്തുകയുമായിരുന്നു. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് ലാത്തിച്ചാർജ്ജിൽ പരിക്കേറ്റു.
സംഘർഷത്തെ തുടർന്ന് ഇന്ന് കട തുറക്കില്ലെന്ന് കടയുടമയെ കൊണ്ട് പൊലീസ് കടയ്ക്ക് മുന്നിൽ ബോഡുവെപ്പിച്ചതോടെ കുട്ടികളടക്കം പൊലീസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ഒരു രൂപയുമായി വന്ന ആർക്കും ഷൂ കിട്ടാതായതോടെ പ്രതിഷേധിക്കുകയും ചെയ്‌തു. ആളുകളെ കുട്ടുന്നതിന് കടയുടമകൾ പൊള്ളയായ വാഗ്ദാനം ചെയ്ത് പറ്റിക്കുകയായിരുന്നുവെന്ന പരാതിയെ തുടർന്ന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0