കാമ്പസ് ഗ്രാൻ്റ് ഇഫ്‌താർ; ജില്ല ഉദ്ഘാടനം എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജിൽ പ്രൗഢമായി
കാസർകോട്: വിശുദ്ധ റമളാനിൽ ജില്ലയിലെ ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇഫ്‌താർ ഒരുക്കി എസ് എസ് എഫ്. റമളാനിലെ മുഴുവൻ ദിവസങ്ങളിലും കാമ്പസുകളിൽ താമസിച്ചു പഠിക്കുന്ന ആയിരത്തോളം വിദ്യാർത്ഥികൾക്കാണ് ഇഫ്‌താറും അത്താഴവും സംഘടിപ്പിക്കുന്നത്. ഒപ്പം ജില്ലയിലെ മറ്റു ക്യാമ്പസുകളിൽ ഗ്രാൻ്റ് ഇഫ്താർ കൂടി സംഘടിപ്പിച്ച് വരുന്നു. എൽ ബി എസ് എഞ്ചിനീയറിഗ് കോളജ് ക്യാമ്പസില്‍ നടന്ന ജില്ലാതല ഉദ്ഘാടനം എസ് എസ് എഫ് സംസ്ഥാന പ്രഡിഡന്റ് സയ്യിദ് മുനീറുൽ അഹ്ദൽ നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ഷാഹിദ് പെട്ടിക്കുണ്ട്, മുർഷിദ് പുളിക്കൂർ, മൻഷാദ് അഹ്സനി, ജംഷീദ് ചെടേക്കൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ നിസാർ ബെള്ളിപ്പാടി, നൗഷാദ് ഹിമമി തുടങ്ങിയവർ സംബന്ധിച്ചു. കേരള കേന്ദ്ര സർവകലാശാല, ഗവൺമെൻ്റ് പോളി പെരിയ, മൂന്നാട് പീപ്പിൾസ്, ചീമേനി എഞ്ചിനീയറിംഗ് കോളേജ്, രാജീവ് ഗാന്ധി കോളേജ് തൃക്കരിപ്പൂർ, മഞ്ചേശ്വരം ലോ കോളേജ്, ഗോവിന്ദപൈ കോളേജ്, മാലിക് ദീനാർ നഴ്സിംഗ് കോളേജ്, മാലിക്ദിനാർ ഫാർമസി കോളേജ്, എൽ ബി എസ് എഞ്ചിനീയറിംഗ് കോളേജ്, നെഹ്‌റു കോളേജ് അടക്കം ജില്ലയിലെ പ്രധാന ക്യാമ്പസുകളിൽ എസ് എസ് എഫ് ഇഫ്താർ നടന്നു വരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0