ഓട്ടത്തിനിടെ ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു; കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ടു
ആലപ്പുഴ: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. ഇതോടെ നിയന്ത്രണംവിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ കടക്ക് കേടുപാടുകൾ സംഭവിച്ചു. മാവേലിക്കര പടക്കനിലവിൽ ഇന്ന് രാവിലെയാണ് അപകടം. ഡ്രൈവറെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തനംതിട്ടയിൽ നിന്ന് മാവേലിക്കരയ്ക്ക് പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി ബസ്. യാത്രയ്ക്കിടെ ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ട് ബോധം നഷ്ടമാവുകയായിരുന്നു. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0