എസ് ജെ എം പുത്തിഗെ റൈഞ്ച് റമളാൻ കിറ്റ് വിതരണം ചെയ്തു
പുത്തിഗെ: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പുത്തിഗെ റൈഞ്ച് കമ്മിറ്റി സംഘടിപ്പിച്ച മുഅല്ലിമീങ്ങൾക്ക് ഒരു സഹായം റമളാൻ കിറ്റ് വിതരണം ചെയ്‌തു. റെയ്ഞ്ച് പരിധിയിലെ 21 മദ്റസകളിൽ സേവനം ചെയ്യുന്ന 67 ഉസ്താദ്മാർക്കുള്ള കിറ്റാണ് വിതരണം ചെയ്തത്. സുന്നി മാനേജ് മെന്റ് അസോസിയേഷൻ സോൺ പ്രസിഡന്റ് സയ്യിദ് അഹ്മദുൽ കബീർ ജമലുല്ലൈലി തങ്ങൾ കിറ്റ് വിതരണ ഉദ്ഘാടനം ചെയ്‌തു. റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ ഖാദർ സഅദി കട്ടത്തടുക്ക അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് ജനറൽ മാനേജർ ഉമർ സഖാഫി കർന്നൂർ ഉദ്ഘാടനം ചെയ്തു. എസ് ജെ എം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ സഅദി ചുള്ളിക്കാനം മുഖ്യപ്രഭാഷണം നടത്തി. അബൂബക്കർ സുഹ് രി, ലത്തീഫ് സഖാഫി മൊഗ്രാൽ, ഫൈസൽ സഖാഫി കര, ഹംസ സഅദി കര, ഹംസ സഖാഫി അഹ്ദലിയ്യ, സയ്യിദ് ഹൈദർ അലി അൽ ഹാദി തങ്ങൾ, ശരീഫ് സഅദി രിഫാഈ നഗർ, ഇബ്രാഹിം ഖലീൽ ഹിമമി സഖാഫി, അബ്ദുള്ള സഅദി തുപ്പക്കൽ, മൊയ്‌ദു ഹിമമി ചേരൂർ, ശമ്മാസ് സഅദി ഉപ്പിന, മുഹമ്മദ് അർഷാദ് അസ്ഹരി, ബഷീർ മദനി പെർളാഡം, ശാക്കിർ ഹിഷാമി ബാപ്പാലിപ്പൊനം പ്രസംഗിച്ചു. റെയ്ഞ്ച് ജനറൽ സെക്രട്ടറി കെ.എം സ്വാഗതവും അബ്ദുൽ ബാസിത്ത് ഹിമമി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



