കോളേജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണവുമായി പൊലീസ്
കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി കോളേജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഗുരുദേവ കോളേജ് വിദ്യാർത്ഥിയും കൊയിലാണ്ടി പോയിൽകാവ് സ്വദേശിയുമായ അനിയുടെ മകൾ ശ്രീനന്ദയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നെറ്റിയിലും താടിയിലുമടക്കം മുന്നു സെൻ്റിമീറ്റർ ആഴത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെയാണ് മരണത്തിൽ ബന്ധുക്കൾ ദുരൂഹത പ്രകടിപ്പിച്ചത്. സംഭവ സമയത്ത് വീട്ടിൽ മാതാപിതാക്കൾ വീട്ടിനടുത്തെ അമ്പലത്തിൽ ഉത്സവം കാണാൻ പോയതായിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് മകളെ മരിച്ചനിലയിൽ കണ്ടത്. വീട്ടിൽ തനിച്ചായിരുന്ന ശ്രീനന്ദയുടെ മൃതദേഹം സ്‌കൂൾ യുണിഫോമിലാണ് ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ മരണത്തെ കുറിച്ച് വ്യക്തത വരുമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



