കയ്യാർ കിഞ്ഞണ്ണ റൈ വായനശാല വിജ്ഞാന വികസന സദസ് സംഘടിപ്പിച്ചു
മുള്ളേരിയ: കയ്യാർ കിഞ്ഞണ്ണ റൈ വായനശാലയുടെ നേതൃത്വത്തിൽ വിജ്ഞാന വികസന സദസ് സംഘടിപ്പിച്ചു. പരിപാടി താലൂക്ക് ജനറൽ ഹോസ്പിറ്റൽ വികസന സമിതിയംഗം ദാമോദര മണിയാണി ബെള്ളിഗെ ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞസുമാസ്റ്റർ ക്ലാസ്സെടുത്തു. കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.കെ മോഹനൻ കെ.രാജേഷ് കുമാർ ടി.ജയപ്രകാശ്, ജനാർദ്ദനൻ ആലന്തടുക്ക എന്നിവർ സംസാരിച്ചു. ആധുനിക കേരളം എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തി. അഡൂർ സ്കൂൾ അധ്യാപിക ഭവ്യ ശ്രീ. സി.കെ ക്വിസ് മത്സരം നിയന്ത്രിച്ചു. ലോകേഷ്, അനജ് വിജയ് . അദ്വൈദ് സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



