വയനാട് മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്; 178 വീടുകളുടെ കൈമാറ്റം ഈമാസം 25 ന്

Feb 19, 2026 - 17:56
Feb 19, 2026 - 18:00
വയനാട് മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ്; 178 വീടുകളുടെ കൈമാറ്റം ഈമാസം 25 ന്

തിരുവനന്തപുരം: മണ്ണിടിച്ചിലിൽ ഒലിച്ചു പോയ മുണ്ടക്കൈ ചുരൽമല ദുരന്തബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ വീടുകളുടെ ആദ്യഘട്ട ഉദ്ഘാടനം ഈ മാസം 25 മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. പൂർത്തിയായ 175 വീടുകളുടെ താക്കോൽ ദാനമാണ് ആദ്യ ഘട്ടത്തിൽ നടക്കുക. ആകെ 327 ഗുണഭോക്താക്കൾക്കും മഴക്കാലത്തിനു മുമ്പായി ഭൂമിയും വീടും നൽകി പൂർണ പുനരധിവസനം ഉറപ്പാക്കുമെന്നും ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0