തമിഴ്നാട്ടിൽ എന്‍ഡിഎയുടെ പ്രതീക്ഷക്ക് നിരാശ; വിജയകാന്തിന്റെ പാര്‍ട്ടി ഡിഎംകെയുമായി സഖ്യത്തിൽ

Feb 19, 2026 - 15:55
തമിഴ്നാട്ടിൽ എന്‍ഡിഎയുടെ പ്രതീക്ഷക്ക് നിരാശ; വിജയകാന്തിന്റെ പാര്‍ട്ടി ഡിഎംകെയുമായി സഖ്യത്തിൽ

ചെന്നൈ: തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങവെ തമിഴ്നാട്ടിൽ എന്‍ഡിഎയുടെ പ്രതീക്ഷക്ക് തിരിച്ചടി. വിജയകാന്തിൻ്റെ ഡിഎംഡികെ (ദേശിയ മുർപോക്ക് ദ്രാവിഡ കഴകം) ഡിഎംകെയുമായി സഖ്യത്തിലായതോടെ എൻഡിഎ പാളയത്തിൽ നിരാശ പടർത്തിയിരിക്കുകയാണ്. ഡിഎംഡികെയെ പാളയത്തിലെത്തിക്കാൻ എൻഡിഎ നേതാക്കൾ സജീവ ശ്രമം നടത്തുന്നതിനിടെയാണ് ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് തമിഴ്‌നാട് മുഖ്യന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്‌ച നടത്തിയത്. ഡിഎംകെ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്‌ചയിലാണ് സഖ്യത്തിലേക്കുള്ള ക്ഷണം ഔദ്യോഗികമായി ഡിഎംഡികെ സ്വീകരിച്ചത്. അണികളുടെ ആഗ്രഹപ്രകാരമാണ് സഖ്യതീരുമാനമെന്നും ക്യാപ്റ്റൻ വിജയകാന്ത് ഉണ്ടായിരുന്ന സമയത്ത് തന്നെ നടക്കേണ്ടതായിരുന്നു ഈ സഖ്യമെന്നും പ്രേമലത മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച ചർച്ചളെല്ലാം ഇരു പാർട്ടികളും ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ച ശേഷമായിരിക്കും തീരുമാനിക്കുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0