ബേള്ളൂര്‍-കിന്നിങ്കാര്‍ റൂട്ടില്‍ കെ എസ് ആര്‍ ടി സി അനുവദിക്കുക - എസ് ബി എസ്

മുള്ളേരിയ: മുള്ളേരിയ ദൈനംദിന യാത്ര സഞ്ചാരത്തിന് പ്രയാസം നേരിടുന്ന മുള്ളേരിയ-ബേള്ളൂര്‍ കിന്നിങ്കാര്‍ റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ്സ് അനുവദിക്കണമെന്ന് പള്ളപ്പാടി സിറാജുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്റസ സുന്നി ബാല സംഘം വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂള്‍, കോളേജ് ഉള്‍പ്പെടെയുള്ള മലയോര മേഖലയിലെ വിദ്യാദ്യഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന
ഈ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് ഉണ്ടെങ്കിലും ചില സമയങ്ങളില്‍ മണിക്കൂറിന്റെ ഇടവേളയിലാണ് സര്‍വ്വീസ് നടത്തുന്നത്.. അത്യാവശ്യങ്ങള്‍ക്ക് പോലും മുള്ളേരിയ ടൗണിനെ ആശ്രയിക്കുന്ന ജനങ്ങള്‍ ഇത് മൂലം ദുരിതം അനുഭവിക്കുന്നു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം. യോഗത്തില്‍ മുഹമ്മദ് ഹനീഫ് സഅദി കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഉമര്‍ സഖാഫി മയ്യളം ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുല്‍ ഹമീദ് ഫാളിലി മയ്യളം, അര്‍ഷിദ് ഹിമമി സഖാഫി ഏണിയാടി, ശെമീര്‍ സഅദി മഞ്ഞനാടി പ്രസംഗിച്ചു. തുടര്‍ന്ന് എസ് ബി എസ് ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍ : മുഹമ്മദ് അനസ് അട്കറമജല്‍ പ്രസി) മുഹമ്മദ് സകരിയ നെജിക്കാര്‍ (ജന :സെക്ര) റിഫാന്‍ (ഫി :സെക്ര) മിന്‍ഹാജ്, അനസ് (വൈ പ്രസി) ജാബിര്‍, അബ്ദുല്ല ത്വാഹിര്‍ (ജോ:സെ)
What's Your Reaction?






