ബന്തിയോട് കൂട്ട വാഹനാപകടം; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
കാസർകോട്: ഇന്ന് പുലർച്ചെ ബന്തിയോട് ദേശീയപാത സർവ്വീസ് റോഡിലുണ്ടായ കൂട്ട വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മംഗലാപുരം, യേനക്കല്ല്, പടിനടുക്ക ഹൗസിലെ നിരഞ്ജൻ (24) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് ചികിത്സയിലാണ്. ഇന്ന് പുലർച്ചെ 12.30 മണിയോടെ ബന്തിയോട് ദേശീയ പാതയിലെ സർവ്വീസ് റോഡിലായിരുന്നു അപകടം. കാസർകോട് നിന്നും മംഗ്ളൂരുവിലേക്കുള്ള യാത്ര മധ്യേ അഞ്ചു ബൈക്കുകളിൽ സഞ്ചരിച്ചിരുന്ന സംഘത്തിലെ രണ്ടു പേരാണ് അപകടത്തിൽപ്പെട്ടത്. ബന്തിയോട് എത്തിയപ്പോൾ എതിരെ വരികയായിരുന്ന പിക്കപ്പുമായി ബൈക്കുകൾ കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



