ചിത്താരിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം 

Feb 16, 2026 - 16:19
ചിത്താരിയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം 

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം സംസ്ഥാന പാത ചിത്താരി പാലത്തിലുണ്ടായ കൂട്ട വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുളിയാർ മുണ്ടക്കൈ വളവിൽ വീട്ടിൽ ഫയാസ്(26) ആണ് മരിച്ചത്. രണ്ട് സ്‌കൂട്ടറുകളും കാറും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ മറ്റു വാഹന ങ്ങളിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. മുൻ പ്രവാസിയായ ഫയാസ് തട്ടുകടയിൽ ജോലി ചെയ്‌ത് വരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫയാസിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0