താജുശരീഅഃ അലികുഞ്ഞി ഉസ്താദ് അഞ്ചാം ആണ്ട്, വാർഷിക ബുർദ്ദ മജ്ലിസ്സിന് പ്രൗഢ സമാപനം
ഷിറിയ: പ്രമുഖ പണ്ഡിതനും നിരവധി മഹല്ലുകളുടെ ഖാസിയും സമസ്ത വൈസ് പ്രസിഡണ്ടായിരുന്ന താജുശരീഅഃ അലികുഞ്ഞി ഉസ്താദ് (ഖ:സി) അഞ്ചാം ആണ്ട്, വാർഷിക ബുർദ മജ്ലിസ്സിന് പ്രൗഢ സമാപനം. താജുശരീഅഃ മഖാം പരിസരത്ത് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിന്റെ നേതൃത്വത്തിൽ ഖത്തമുൽ ഖുർആൻ സദസ്സ് നടന്നു. അസർ നിസ്കാര ശേഷം നടന്ന മൗലീദ് സദസ്സിന് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നൽകി. മഗ്‌രിബിന് ശേഷം അബ്ദുൽ റഷീദ് സഖാഫി പത്തപ്പിരിയം നസീഹത്തും ശേഷം നടന്ന വാർഷിക ബുർദ മജ്ലിസിന് സയ്യിദ് ത്വാഹ തങ്ങൾ, ഹാഫിസ് സ്വദിഖലി ഫാളിളി,ശുകൂർ ഇർഫാനി ചെമ്പരിക്ക തുടങ്ങിയവരും സമാപന പ്രാർത്ഥനക്ക് സയ്യിദ് അസ്‌ലം ജിഫ്രി സിലോണും നേതൃത്വം നൽകി. സയ്യിദ് കുഞ്ഞി കോയ തങ്ങൾ മുട്ടം, സയ്യിദ് അലവി തങ്ങൾ, സയ്യിദ് അലവി തങ്ങൾ ഹോന്നവറ, സയ്യിദ് ശറഫുദ്ധീൻ തങ്ങൾ നാടിബൈൽ, മജീദ് ഫൈസി കൊടിയമ്മ, കെ പി ഹുസൈൻ സഅദി കെസി റോഡ്, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, സകരിയ്യ ഫൈസി കൊടിയമ്മ, ഇബ്രാഹിം ഫൈസി ഉദ്യാവർ, മുഹമ്മദ് സഖാഫി പാത്തൂർ, റഹീസ് മുഈനി അത്തുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



