വിദേശ രാജ്യങ്ങൾ കീഴടക്കിയ ഫില്ലി ഇനി ജന്മനാട്ടിലും 

Jan 2, 2026 - 14:42
വിദേശ രാജ്യങ്ങൾ കീഴടക്കിയ ഫില്ലി ഇനി ജന്മനാട്ടിലും 

കാസർകോട്: ദുബായിൽ തുടക്കം കുറിച്ച് ലോകോത്തര ബ്രാൻഡായി മാറിയ കാസറഗോഡ് സ്വദേശിയുടെ 'ഫില്ലി' കാസറഗോഡിലും പ്രവർത്തനം ആരംഭിക്കുന്നു. 'റാഫി ഫില്ലി' എന്ന ചെറുപ്പക്കാരൻ നേതൃത്വം നൽകുന്ന ഫില്ലി കഫെ ദുബായിലേതിന് സമാനമായ സൗകര്യങ്ങളോട് കൂടി മൊഗ്രാൽപുത്തൂർ ദേശീയപാതയോരത്താണ് ഒരുങ്ങുന്നത്. 'ഫില്ലി കഫെ'യുടെ യ കഫെ ജന്മനാട്ടിലും വേണമെന്ന ആഗ്രഹമാണ് ഈ ഉദ്യമത്തിന് പിന്നിലെന്നും ഈ വർഷം തന്നെ നിർമ്മാണം പൂർത്തീകരിച്ച് തുടങ്ങാനാണ് ആഗ്രഹിക്കുന്നതെന്നും റാഫി ഫില്ലി പറഞ്ഞു. 2004ൽ ദുബായ് മംസാറിൽ കഫെറ്റീരിയ വ്യത്യസ്‌തമായി ബ്രാൻഡ് ചെയ്‌താണ് ഫില്ലി ഉപഭോക്താക്കളുടെ ആകർഷിച്ചത്. ഫില്ലിയുടെ സാഫ്രാൻ ടീ അറബികൾക്കിടയിൽ ഏറെ പ്രചാരം നേടി. പിന്നീട് ബ്രാൻഡിൻ്റെ വിജയയാത്രക്ക് തുടക്കം കുറിക്കുകയായിരുന്നു. 2016ൽ ആദ്യത്തെ ഫ്രാഞ്ചൈസി സ്റ്റോർ ഖത്തറിൽ ആരംഭിച്ചതോടെ ബ്രാൻഡ് കൂടുതൽ വ്യാപിച്ചു. പിന്നീട് യു.കെ., യു.എസ്.എ., മൗറീഷിയസ് തുടങ്ങിയ 11 ഓളം രാജ്യങ്ങളിലേക്ക് പ്രവേശിച്ച് ലോകത്തിലെ മുൻനിര ബ്രാൻഡുകളോടൊപ്പം ഫില്ലിയും വളരുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0