കേരളയാത്ര പ്രചരണം: നീലേശ്വരം സർക്കിൾ ജലയാത്ര ശ്രദ്ധേയമായി

Dec 31, 2025 - 13:59
Dec 31, 2025 - 14:03
കേരളയാത്ര പ്രചരണം: നീലേശ്വരം സർക്കിൾ ജലയാത്ര ശ്രദ്ധേയമായി

നീലേശ്വരം: സമസ്ത സെൻറിനറിയുടെ ഭാഗമായി 'മനുഷ്യർക്കൊപ്പം' എന്ന സന്ദേശവുമായി കേരള മുസ്ലിം ജമാഅത്ത് ജനുവരി ഒന്ന് മുതൽ പതിനാറ് വരെ സംഘടിപ്പിക്കുന്ന കേരള യാത്രയുടെ പ്രചരണാർത്ഥം നീലേശ്വരം സർക്കിൾ കമ്മിറ്റി സംഘടിപ്പിച്ച ജലയാത്ര ശ്രദ്ധേയമായി. സോഷ്യൽ മീഡിയയിലടക്കം മികച്ച പ്രതികരണമാണ് ജലയാത്രക്ക് ലഭിച്ചത്. കേരള മുസ്ലിം ജമാഅത്ത് സോൺ ജന സെക്രട്ടറി അബ്ദുസ്സത്താർ പഴയകടപ്പുറം യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. സർക്കിൾ നേതാക്കളായ സുബൈർ സഅദി, കെ.അബ്ദുൽ ഖാദിർ ഹാജി, വി മുഹമ്മദ് കുഞ്ഞി, സുബൈർ കാരയിൽ, ഇസ്ഹാഖ് കോട്ടപ്പുറം, സിറാജുദ്ദീൻ മാടാപ്പുറം, അബ്ദുൽ ഹമീദ് മാസ്റ്റർ, അഡ്വ: നിസാം ഫലാഹ്, ഹസ്സൻ സഖാഫി, ഹബീബ് രിസ്‌വി, അബ്ദുൽ ജലീൽ രിസ്‌വി, അബൂസ്വാലിഹ് ഹാജി, കുഞ്ഞബ്ദുല്ല സഅദി, കോട്ടായി മുഹമ്മദലി, ഹനീഫ ഹാറൂനി, സുഹൈൽ അശ്റഫി തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 1
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0