ആകാശ ചുവടിലേക്ക് കേരളം; അൽഹിന്ദ് എയറിന് കേന്ദ്രത്തിന്റെ എൻഒസി ലഭിച്ചു 

Dec 25, 2025 - 14:50
ആകാശ ചുവടിലേക്ക് കേരളം; അൽഹിന്ദ് എയറിന് കേന്ദ്രത്തിന്റെ എൻഒസി ലഭിച്ചു 

ന്യൂഡൽഹി: ആകാശ യാത്രക്കൊരുങ്ങി കേരളത്തിൽ നിന്നുള്ള പുതിയ വിമാനക്കമ്പനിയായ അൽഹിന്ദ്. ഇത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം എൻഒസി നൽകി. താമസിയാതെ സർവീസ് ആരംഭിക്കുമെന്നാണ് സൂചന. വ്യോമ ഗതാഗത പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാർ നീക്കത്തിൻ്റെ ഭാഗമായാണ് പുതിയ കമ്പനികളുടെ അംഗീകാരം. കൂടുതൽ വിമാനക്കമ്പനികൾ രാജ്യത്തുണ്ടാകുന്നത് നല്ലതാണെന്ന് ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വ്യോമയാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ട്രാവൽ, ടൂറിസം രംഗത്തെ പ്രമുഖരായ അൽഹിന്ദ് ഗ്രൂപ്പുമായി വ്യോമയാനമന്ത്രി മോഹൻ നായിഡു കൂടിക്കാഴ്‌ച നടത്തി. ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കാനാണ് അൽഹിന്ദ് എയറിൻ്റെ പദ്ധതി. കൂടുതൽ വിമാനങ്ങളെത്തുന്നതോടെ വിദേശ സർവീസുകൾ ആരംഭിക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, സർക്കാർ ഉടമസ്ഥതയിലുള്ള അലയൻസ് എയർ, ആകാശ എയർ, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ, ഫ്ളൈ 91, ഇന്ത്യവൺ എയർ എന്നിങ്ങനെ ചെറുതും വലുതുമായ ഒമ്പത് ആഭ്യന്തരവിമാനക്കമ്പനികളാണ് നിലവിൽ രാജ്യത്തുള്ളത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0