എസ് ഐ ആർ; പേരു ചേർക്കാൻ ജനുവരി 22 വരെ അപേക്ഷ നൽകാം

Dec 22, 2025 - 15:22
Dec 22, 2025 - 15:25
എസ് ഐ ആർ; പേരു ചേർക്കാൻ ജനുവരി 22 വരെ അപേക്ഷ നൽകാം

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ വോട്ടർപ്പട്ടികയിൽ നിന്ന് പുറത്തായവർക്ക് ജനുവരി 22 വരെ പേര് ചേർക്കാൻ അവസരം. നിലവിൽ 24.08 ലക്ഷം വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് നീക്കിയതോടെ വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പേര് ചേർക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരമൊരുക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ എന്യൂമറേഷൻ ഫോം സമർപ്പിക്കാൻ സാധിച്ചില്ലെങ്കിൽ നാളെ മുതൽ ജനുവരി 22 വരെ നിർദിഷ്ട ഡിക്ലറേഷൻ ഫോമിനൊപ്പം ഫോം 6 ഫയൽ ചെയ്യാവുന്നതാണ്. കരട് പട്ടികയിലുള്ള ഒരാളുടെ പേര് ഹിയറിംഗിന് ശേഷം ഒഴിവാക്കുകയാണെങ്കിൽ ഇലക്ടറൽ രജിസ്ട്രേഷൻ എസ് ഐ ആർ ഓഫീസറുടെ ഉത്തരവ് വന്ന് 15 ദിവസത്തിനകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ഒന്നാം അപ്പീൽ നൽകാം. ഒന്നാം അപ്പീലിലെ ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്ടറൽ ഓഫീസർക്ക് രണ്ടാം അപ്പീൽ സമർപ്പിക്കാം. എന്യൂമറേഷൻ ഫോമുകളിലെ തീരുമാനങ്ങളും പരാതികൾ തീർപ്പാക്കലും നാളെ മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ പൂർത്തിയാക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും. പട്ടിക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ www.ceo.kerala. gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാകും. അപ്പീലുകൾക്കും എസ് ഐ ആർ നടപടിക്രമങ്ങൾ സംബന്ധിച്ച സഹായത്തിനുമായി രാജ്യത്തുള്ളവർക്ക് 1950ലും വിദേശത്തുള്ളവർക്ക് +91 471 2551965 എന്ന നമ്പറിലും വിളിക്കാവുന്നതാണ്. ഇ മെയിൽ:overseasselectorsir26@gmail. com. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ്: https://voters. eci.gov.in.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0