കേരള യാത്ര സംസ്ഥാനതല ഉദ്ഘാടനം: സ്ഥാപന പര്യടനങ്ങൾക്ക് മഞ്ചേശ്വരത്ത് തുടക്കം

Dec 21, 2025 - 14:07
കേരള യാത്ര സംസ്ഥാനതല ഉദ്ഘാടനം: സ്ഥാപന പര്യടനങ്ങൾക്ക് മഞ്ചേശ്വരത്ത് തുടക്കം

കാസറകോട്: 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് ന‌ടത്തുന്ന കേരള യാത്രയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് ചെർക്കളയിൽ നടക്കാനിരിക്കെ ജില്ലയിലെ സ്ഥാപനങ്ങളും പ്രചാരണത്തിൽ കൈകോർക്കുന്നു. കേരള യാത്രയുടെ സന്ദേശവുമായി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ പ്രസ്ഥാന നേതൃത്വം നടത്തുന്ന പര്യടനങ്ങൾക്ക് മ‍ഞ്ചേശ്വരം മള്ഹറിൽ തുടക്കമായി. മള്ഹർ സാരഥി സയ്യിദ് ശഹീർ ബുഖാരി തങ്ങൾ  പര്യടനം ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് സഖാഫി ബായാർ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ എന്നിവരു‌ടെ നേതൃത്വത്തിലാണ്  വിവിധ സ്ഥാപനങ്ങളിൽ പര്യടനം  നടക്കുന്നത്. ഗുവദപ്പടുപ്പ് അൽ ബിശാറയിൽ ചെയർമാൻ മൂസൽ മദനി തലക്കിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പുത്തിഗെ മുഹിമ്മാത്തിൽ സയ്യിദ് ഹുസൈൻ അഹ്ദൽ തങ്ങൾ, ഖലീൽ അഹദൽ തങ്ങൾ, അബ്ദുറഹ്മാൻ അഹസനി, കെ ബി ഹാജി, അബ്ദുല്ലക്കുഞ്ഞി ഹാജി പാടി തുടങ്ങിയവർ സ്വീകരിച്ചു. അടുത്ത ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങളിലും പര്യടനം നടക്കും.
സ്ഥാപന മേധാവികൾ, ജീവനക്കാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുമായി നേതാക്കൾ സംവദിച്ചു.

ഫോട്ടോ: കേരള യാത്രയുടെ    പ്രചാരണ  ഭാഗമായി ജില്ലയിലെ  മതകലാലയങ്ങളിൽ പ്രസ്ഥാന നേതൃത്വം നടത്തുന്ന പര്യടനങ്ങളുടെ ഉദ്ഘാടനം  മ‍ഞ്ചേശ്വരം മള്ഹറിൽ  സയ്യിദ് ശഹീർബുഖാരി ഉദ്ഘാടനം ചെയ്യുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0