ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്  

Dec 19, 2025 - 17:32
ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്  

ന്യൂഡൽഹി: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൗമെൻ സെനിനെ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്‌തു. ജനുവരി ഒമ്പതിന് നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കുന്ന സാഹചര്യത്തിലാണ് നിലവിൽ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായ സൗമെൻ സെൻ ചുമതലയേൽക്കുന്നത്. കേരള ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റിസ് മുഹമ്മദ് മുശ്‌താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. അലഹബാദ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് മനോജ് കുമാർ ഗുപ്ത ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും ബോംബെ ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റിസ് രേവതി പി മൊഹിതെ ദേരെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാകും. ബോംബെ ഹൈക്കോടതി ജഡ്‌ജിയായ ജസ്റ്റി സ് എം എസ് സോനക്കിനെ ഝാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഒഡിഷ ഹൈക്കോടതി ജഡ്‌ജി ജസ്റ്റി സ് സംഗം കുമാറിനെ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായും സ്ഥാനക്കയറ്റം നൽകാനും സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0