മുളിയടുക്കം താജുല്‍ ഉലമ സൗധത്തിന് കുമ്പോല്‍ തങ്ങള്‍ 27ന് തറക്കല്ലിടും

കുമ്പള: പതിറ്റാണ്ടുകളോളം സമസ്തയെന്ന മഹിതമായ ആദര്‍ശ പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വം നല്‍കിയ താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്‌മാന്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ നാമധേയത്തില്‍ മുളിയടുക്കയില്‍ പടുത്തുയര്‍ത്തുന്ന താജുല്‍ ഉലമ സൗധത്തിന് ഇന്ന് (ഞായര്‍ ) സമസ്ത ഉപാധ്യക്ഷന്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ശിലാസ്ഥാപനം നിര്‍വഹിക്കും.സാമൂഹിക,സാന്ത്വന, ജീവകാരുണ്യ, സാംസ്‌കാരിക ആത്മീയ, വൈജ്ഞാനിക മേഖലയില്‍ വിവിധങ്ങളായ സേവനങ്ങള്‍ക്ക് താജുല്‍ ഉലമ സൗധത്തില്‍ വേദിയൊരുക്കും.
27ന് രാവിലെ (ഞായര്‍) 9 മണിക്ക് നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ മുഹമ്മദ് ഷാഫി മദനി അധ്യക്ഷത വഹിക്കും, കരീം മാസ്റ്റര്‍ ദര്‍ബാര്‍ കട്ട, മുഹമ്മദ് ഇസ്മായില്‍ ഹാജി , അബ്ബാസ് സഖാഫി, ഷംസുദ്ദീന്‍ മദനി, മൂസ ഇസ്മായില്‍, ശമ്മാസ് സഅദി അല്‍ മദീനി, മുഹമ്മദ് പി പി, അബ്ദുള്ള സി എം , അബ്ബാസ് എം , ഇബ്രാഹിം തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. സഅദ് ബി. എം സ്വാഗതവും സിയാദ് നന്ദിയും പറയും
What's Your Reaction?






