സമസ്ത കുമ്പള മേഖല പണ്ഡിത സമ്മേളനം പ്രൗഢമായി
കുമ്പള: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കുമ്പള മേഖല പണ്ഡിത സമ്മേളം സീതാങ്കോളി ഊജംപദവ് മദ്രസയിൽ പ്രൗഢമായി. അബ്ദുൽ മജീദ് ഫൈസി കൊടിയമ്മയുടെ അദ്ധ്യക്ഷതയിൽ സയ്യിദ് ജലാലുദ്ധീൻ ബുഖാരി തങ്ങൾ മള്ഹർ ഉദ്ഘാടനം ചെയ്‌തു. ആധുനിക സാമ്പത്തിക ഇടപാട് എന്ന വിഷയത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ വിഷയാവതരണം നടത്തി. സമസ്ത കേന്ദ്രമുശാവറ അംഗവും എസ് എം എ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന മർഹൂം കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ അനുസ്മരണത്തിൽ അബ്ദുറഹ്മാൻ അഹ്സനി മുഹിമ്മാത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ജമാലുദ്ധീൻ സഖാഫി പെർവാഡ് സ്വാഗതവും അബ്ദുലത്തീഫ് കാമിൽ സഖാഫി നന്ദിയും പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



