സഅദിയ്യ ശരീഅഃത് കോളേജ് വിദ്യാര്‍ത്ഥി സംഘടന മിസ്ബാഹുസ്സുആദക്ക് പുതിയ നേതൃത്വം

Apr 26, 2025 - 12:12
സഅദിയ്യ ശരീഅഃത് കോളേജ് വിദ്യാര്‍ത്ഥി സംഘടന മിസ്ബാഹുസ്സുആദക്ക് പുതിയ നേതൃത്വം

ദേളി: സഅദിയ്യ ശരീഅഃത് കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ മിസ്ബാഹുസ്സുആദക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനമായത്. യോഗത്തില്‍ സഅദിയ്യ ശരീഅഃത് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ കെ.കെ ഹുസൈന്‍ ബാഖവി ഉസ്താദ് അധ്യക്ഷത വഹിച്ചു, കുട്ടശ്ശേരി അബ്ദുല്ല ബാഖവി ഉസ്താദ് ഉല്‍ഘാടന കര്‍മ്മം നിര്‍വഹിച്ചു, സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി, കെ.സി ഹുസൈന്‍ സഅദി ഉസ്താദ് ഭാരവാഹി പ്രഖ്യാപനം നടത്തി.
ഭാരവാഹികള്‍. പ്രസിഡന്റ്: സയ്യിദ് അഷ്റഫ് തങ്ങള്‍ ദ്വീപ്, ജനറല്‍ സെക്രട്ടറി: ഇബ്രാഹിം ബാദുഷ കളനാട്, ഫിനാന്‍സ് സെക്രട്ടറി: അബ്ദുല്‍ അസീസ് ദേലമ്പാടി, വൈസ് പ്രസിഡന്റ്: മുഹമ്മദ് നൗഫല്‍ ബാഖവി കൂരിയാട്, സയ്യിദ് ജലാലുദ്ധീന്‍ കൊളത്തൂര്‍, സെക്രട്ടറിമാര്‍: ബിഷറുല്‍ ഹാഫി മേലാറ്റൂര്‍, അജ്മല്‍ മുക്കം, മുഹമ്മദ് മുസ്തഫ പെരിമ്പലം, ഷാഫി ബാക്കിമാര്‍, സ്വാധിഖ് കുശാല്‍നഗര്‍, മുഹമ്മദ് അബ്ഷന്‍ കിഴിശേരി, മുഹമ്മദ് ഫവാസ് തേലക്കാട്, ഇബ്രാഹിം ബാദുഷ കൊച്ചി.
യോഗത്തില്‍ ലത്തീഫ് സഅദി ഉസ്താദ് കൊട്ടില, അലി അസ്ഗര്‍ ബാഖവി്, ജാഫര്‍ സഅദി അച്ചൂര്‍്, അബ്ദുല്ല സഅദി, ചിയ്യൂര്‍ ഉസ്താദ്, സൈഫുദീന്‍ സഅദി, അസീസ് സഅദി, മഹമൂദ് ഉസ്താദ് എന്നിവര്‍ സംബന്ധിച്ചു. അബ്ദുല്‍ അസീസ് ദേലമ്പാടി സ്വാഗതവും ബാദുഷ കളനാട് നന്ദിയും പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 1
Sad Sad 1
Wow Wow 1