തദ്ദേശ തിരഞ്ഞെടുപ്പ്; കള്ളവോട്ടിന് ശ്രമിച്ചാൽ ഒരു വർഷം വരെ തടവും പിഴയും ശിക്ഷ

Dec 9, 2025 - 17:47
തദ്ദേശ തിരഞ്ഞെടുപ്പ്; കള്ളവോട്ടിന് ശ്രമിച്ചാൽ ഒരു വർഷം വരെ തടവും പിഴയും ശിക്ഷ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കള്ളവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകി. ഒന്നിലധികം വോട്ട് ചെയ്യുന്നതും ആൾമാറാട്ടം നടത്തുന്നതും ശിക്ഷാർഹമാണെന്നും കുറ്റക്കാർക്ക് ഭാരതീയ ന്യായ സംഹിതയിലെ 174 വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവും പിഴയും ലഭിക്കുമെന്നും കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഏതെങ്കിലും കാരണത്താൽ ഒരാളുടെ പേര് ഒന്നിലധികം വോട്ടർപ്പട്ടികകളിലോ ഒരു പട്ടികയിൽ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാവൂ. വോട്ട് ചെയ്യാൻ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവർക്കെതിരെയും നിയമനടപടി ശക്തമാക്കും. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0