ലീഡ് കോൺ; എസ്.ജെ.എം ജില്ലാ ക്യാമ്പ് മുഹിമ്മാത്തിൽ
കാസറഗോഡ്: സമസ്ത സെൻ്റിനറി ആഘോഷങ്ങളുടെ ഭാഗമായി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ലീഡ് കോൺ' നേതൃ ക്യാമ്പ് ഡിസംബർ 7,8 ഞായർ തിങ്കൾ ദിവസങ്ങളിൽ പുത്തിഗെ മുഹിമ്മാത്ത് ക്യാമ്പസിൽ നടക്കും. ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കും. 4 മണിക്ക് നടക്കുന്ന അഹ്ദൽ മഖാം സിയാറത്തിന് എസ്.എം.എ. ജില്ലാ പ്രസിഡൻ്റ് അബ്ദുൽ റഹ്മാൻ അഹ്സനി നേതൃത്വം നൽകും. 4:30 ന് ആരംഭിക്കുന്ന ക്യാമ്പ് എസ്.ജെ. എം ജില്ലാ പ്രസിഡൻ്റ് അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്നിൻ്റെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. ഉമർ സഖാഫി കർന്നൂർ, അബുബക്കർ കാമിൽ സഖാഫി, അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് 'ലീഡർഷിപ്പ്' പഠന ക്ലാസിന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ നേതൃത്വം നൽകും. ഗ്രൂപ്പ് ഡിസ്കഷനോടെ ഒന്നാം ദിനം സമാപിക്കും. തിങ്കൾ രാവിലെ വചനം, ആരോഗ്യം, സേവനം, ഓർഗനൈസിംഗ്, റിക്കാർഡ് സെഷനുകൾക്ക് യഥാക്രമം അബ്ദുസ്സലാം അഹ്‌സനി പഴമള്ളൂർ, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, അഷ്റഫ് സഅദി ആരിക്കാടി, ജമാലുദ്ദീൻ സഖാഫി ആദൂർ, ഇബ്‌റാഹിം സഖാഫി അർളടുക്ക, അബ്ദുൽഖാദിർ സഅദി ചുള്ളിക്കാനം, ഇൽയാസ് മൗലവി കൊറ്റുമ്പ നേതൃത്വം നൽകും. 11 മണിക്ക് നടക്കുന്ന സമാപന നസീഹത്തിനും പ്രാർത്ഥനക്കും എസ്. എസ്. എഫ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ നേതൃത്വം നൽകും. ജില്ലാ, റെയ്ഞ്ച്, ഡിവിഷൻ ഭാരവാഹികളായ ഇരുന്നൂറോളം പ്രതിനിധികൾ സംബന്ധിക്കും. ഇതു സംബന്ധമായി ചേർന്ന ക്യാബിനറ്റ് യോഗത്തിൽ അബ്ദുൽ റസാഖ് സഖാഫി, അബ്ദുൽ ഖാദിർ സഅദി ഇബ്റാഹിം സഖാഫി അർളടുക്ക, ഹനീഫ് സഅദി കാമിൽ സഖാഫി, റിഷാദ് സഖാഫി നെല്ലിക്കട്ട, സിയാദ് സഅദി തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
1
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0


