ബണ്ണാത്തൻ അക്കരയിൽ മുഹമ്മദ് നിര്യാതനായി
മൊഗ്രാൽ: കേരള മുസ്‌ലിം ജമാഅത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി ബി എ അലിമൊഗ്രാലിൻ്റെ ജ്യേഷ്ഠസഹോദരൻ ബണ്ണാത്തൻ അക്കരയിൽ മുഹമ്മദ് (70) നിര്യാതനായി. മൊഗ്രാൻ മൈമൂൻ മജിദ് മുനീറുൽ ഇസ്‌ലാം മദ്റസ കമ്മിറ്റി ജനറൽ സെക്രട്ടറിയായി കഴിഞ്ഞ 40 വർഷം സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഇടക്കാലത്ത് പ്രസിഡണ്ടായും, കേരള മുസ്‌ലിം ജമാഅത് മൈമൂൻ നഗർ യൂണിറ്റ് പ്രസിഡന്റ് ,മൈമൂൻ നഗർ ദഫ് സംഘം പ്രസിഡണ്ടായും, എസ് എം എ റിജിനൽ കമ്മിറ്റി ഭാരവാഹിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്. പരേതരായ ബണ്ണാത്തൻ അക്കരയിൽ അബ്ദുല്ല- പേരാൽ ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ സൈനബ, മക്കൾ: മുനീർ (കുമ്പള അക്കാദമി) റസീന, മനാഫ് (ദുബൈ) ,നാസർ, ഇഷാന, റുഫൈദ. മരുമക്കൾ: ജംഷീന, നാസർ, റസ്സാഖ്, അഫീസ്. മറ്റു സഹോദരങ്ങൾ: ഖദീജ, റുഖിയ്യ പരേതരായ ആസിയ ,ആയിഷ, അബ്ദുറഹ്മാൻ, ആസിയ, അബ്ദുൽ ഖാദിർ, നഫീസ , ആയിഷ ,അബ്ദുറഹ്മാൻ. വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ മൊഗ്രാൽ മൈമൂൻ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


