പാടിയും പറഞ്ഞും നവ്യാനുഭൂതി പകർന്ന് 'മിടിപ്പ്' പഠന ക്യാമ്പ് സമാപിച്ചു 

Dec 3, 2025 - 14:51
പാടിയും പറഞ്ഞും നവ്യാനുഭൂതി പകർന്ന് 'മിടിപ്പ്' പഠന ക്യാമ്പ് സമാപിച്ചു 

കളത്തൂർ: 'പഠനം മധുരം, സേവനം മനോഹരം' എന്ന ശീർഷകത്തിൽ സുന്നി ബാല സംഘം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച 'മിടിപ്പ്' ക്യാമ്പ് മദീന മഖ്ദൂം മദ്റസത്തുൽ ബദരിയ്യയിൽ സമാപിച്ചു. മരം വനം, എന്റെ തൈ, കൂട്ട പാട്ട്, മധുരം സേവനം, പഠനം തന്നെ ലഹരി, ഇല ചുറ്റും, ഗോൾ, വൈബ് തുടങ്ങി വിവിധ സെഷനുകളിൽ പഠനം, ചർച്ച, അനുഭവം, ടാസ്ക്ക് എന്നിവ കുട്ടികൾക്ക് പഠന മികവിനും ജീവിത വിജയത്തിനും ആവശ്യമായ നേരറിവുകൾ സമ്മാനിച്ചു. പഠനവും പഠ്യേതര പദ്ധതികളുടെയും വിശകലനവും നടന്നു.

സദർ മുഅല്ലിം കെ.എം കളത്തൂർ പരിപാടികൾക്ക് നേതൃത്വം നൽകി. ഇബ്രാഹിം തൗസീഫ്, അബ്ദുൽ ഫലാഹ്, മുഹ്‌യുദ്ധീൻ ശാസിൽ, സഹദ് അബ്ദുൽ റഹ്മാൻ, അഹ്മദ് റബീഹ്, യൂസുഫ് റിഫാഅത്ത്, ഇബ്രാഹിം ബാത്തിശ്, മുഹമ്മദ്‌ റഹീസ്, ആസിഫ് അലി സംബന്ധിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0