സഅദിയ്യ വുമണ്‍സ് അറബിക് കോളേജ് ലൈബ്രറി, റിസര്‍ച്ച് സെന്ററിന് ശിലാസ്ഥാപനം നടത്തി
ദേളി: ജാമിഅ സഅദിയ്യ അറബിയ്യ വുമണ്‍സ് അറബിക് കോളേജ് ലൈബ്രറി, റിസര്‍ച്ച് സെന്ററിന് പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ശിലാസ്ഥാപനം നടത്തി. റിസര്‍ച്ച് സെന്ററിന് പുറമെ നിസ്‌കാര ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, തുടങ്ങിയ സൗകര്യത്തോടേയുള്ള സമുച്ചയമാണ് റിസര്‍ച്ച് സെന്റര്‍ കെട്ടിടം. ജനറല്‍ സെക്രട്ടറി എപി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥന നടത്തി. പ്രിന്‍സിപ്പാള്‍ ഡോ. സ്വലാഹുദ്ദീന്‍ അയ്യൂബി സ്വാഗതം പറഞ്ഞു. സയ്യിദ് മഹ്ശൂക് അല്‍ അഹ്ദല്‍ അവേലത്ത്, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, നൂര്‍ മുഹമ്മദ് ഹാജി, കരീം സഅദി ഏണിയാടി, റസാഖ് ഹാജി മേല്‍പ്പറമ്പ്, അബ്ദുല്‍ ഖാദിര്‍ ഹാജി രിഫാഈ, അബ്ദുല്ലത്വീഫ് സഅദി കൊട്ടില, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി ചിയ്യൂര്‍, ഇബ്രാഹിം സഅദി വിട്ടല്‍, ശാഫി ഹാജി ദേളി, അബ്ദുസ്സലാം ദേളി, അലി പൂച്ചക്കാട്, അന്‍വര്‍ കോളിയടുക്കം, ഇല്യാസ് വൈറ്റ്‌സോണ്‍, അഷ്‌റഫ് കരിപ്പൊടി, മദനി ഹമീദ് കാഞ്ഞങ്ങാട്, ശരീഫ് തായത്തൊടി, അബ്ദുല്ല കൂവത്തൊട്ടി, മനമ്പം മുഹമ്മദ് ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി പാണത്തൂര്‍, അറഫാത്ത് ദേളി, അലി സഅദി പുച്ചക്കാട്, താജുദ്ദീന്‍ ഉദുമ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0


