മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; മഹല്ല്, യൂണിറ്റ് സംഗമങ്ങൾക്ക് തുടക്കമായി
പുത്തിഗെ: ജനുവരി 28, 29, 30,31 തിയതികളിൽ മുഹിമ്മാത്തിൽ നടക്കുന്ന സയ്യിദ് ത്വാഹിറുൽ അഹ്ദൽ 20 മത് ഉറൂസ്, മുഹിമ്മാത്ത് സനദ് ദാന സമ്മേളന പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന മഹല്ല്,യൂണിറ്റ് സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം പുത്തിഗെ ഉറുമിയിൽ നടന്നു. എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. മുഹിമ്മാത്ത് സെക്രട്ടറി അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ബാസ് സഖാഫി മൺട്ടമ മഹ്ളറത്തുൽ ബദ്‌രിയ്യ മജ്‌ലിസിനും വൈ എം അബ്ദുറഹ്മാൻ അഹ്സനി സമാപന കൂട്ടു പ്രാർഥനക്കും നേതൃത്വം നൽകി. ഉമർസഖാഫി കൊമ്പോട്, അബ്ദുൽ അസീസ് ഹിമമി, അശ്റഫ് സഖാഫി ഉളുവാർ, ഉമർ സഖാഫി കോളിയൂർ, ഹമീദ് പി കെ, എസ് ഹമീദ്, എം അശ്റഫ്, പി കെ ജുനൈദ്, ഷിഹാബ് സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0



