പയോട്ട സ്വലാത്ത് വാര്‍ഷികവും നസീഹത്ത് സില്‍സിലയും നവീകരിച്ച മദ്രസ കെട്ടിട ഉല്‍ഘാടനവും ഏപ്രില്‍ 23,24,25 തിയ്യതികളില്‍

Apr 22, 2025 - 11:08
പയോട്ട സ്വലാത്ത് വാര്‍ഷികവും നസീഹത്ത് സില്‍സിലയും നവീകരിച്ച മദ്രസ കെട്ടിട ഉല്‍ഘാടനവും ഏപ്രില്‍ 23,24,25 തിയ്യതികളില്‍

പയോട്ട: പയോട്ട മുഹ്യിദ്ധീന്‍ ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വലാത്ത് വാര്‍ഷികവും നവീകരിച്ച മദ്രസ കെട്ടിട ഉല്‍ഘാടനവും ഏപ്രില്‍ 23,24,25 തിയ്യതിങ്കളില്‍ സബീലുസ്സലാം മദ്രസ അങ്കണത്തില്‍ വെച്ച് നടക്കും. 23 ബുധന്‍ 4 മണിക്ക് മഹല്ല് കമ്മറ്റി ട്രഷറര്‍ അബ്ദുല്‍ കരീം PK പതാക ഉയര്‍ത്തും. തുടര്‍ന്ന് നവീകരിച്ച മദ്രസയുടെ ഉല്‍ഘാടനം സമസ്ത വൈസ് പ്രസിഡണ്ട് KS ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിക്കും. പൊതു സമ്മേളനം മഹല്ല് പ്രസിഡണ്ട് PB മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉല്‍ഘാടനം ചെയ്യും. രാത്രി 8 മണിക്ക് ഇര്‍ഷാദ് അസ്ഹരി പ്രഭാഷണം നടത്തും. 24 വ്യാഴം രാത്രി 8 മണിക്ക് അനസ് അമാനി പുഷ്പഗിരി പ്രഭാകണം നടത്തും.25 വെള്ളി മഗ്രിബിന് ശേഷം നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് നജാതുല്‍ ഇസ്ലാം സംഘം നേതൃത്വം നല്‍കും.മഹല്ല് ഖതീബ് തമീം അഹ്‌സനി പ്രഭാഷണം നടത്തും. സമാപന കൂട്ടു പ്രാര്‍ത്ഥനക്ക് സയ്യിദ് അബ്ദുറഹിമാന്‍ മസ്ഹൂദ് തങ്ങള്‍ കുറ നേതൃത്വം നല്‍കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0